സാന്ത്വനവുമായി ജനമൈത്രി പോലീസ് അസ്മാബിയുടെ വീട്ടിലെത്തി

Posted on: November 21, 2014 5:23 am | Last updated: November 20, 2014 at 9:24 pm

തൃക്കരിപ്പൂര്‍: വൈകല്യം മൂലം വീടിനകത്തുതന്നെ ജീവിതം കഴിച്ചുകൂട്ടുന്ന 13കാരിക്ക് ജനമൈത്രി പോലീസും ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് സഹായമെത്തിച്ചു.
മീലിയാട്ടെ അസ്മാബിയുടെ സാന്ത്വനത്തിനായാണ് ഇവര്‍ മുന്നിട്ടിറങ്ങിയത്. മീലിയാട്ടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ കട്ടിലും കിടക്കയും തലയിണയും ജനമൈത്രി നോഡല്‍ ഓഫീസര്‍ കൂടിയായ ഡി വൈ എസ് പി. കെ ദാമോദരന്‍ വീട്ടുകാര്‍ക്ക് കൈമാറി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ അനില്‍ കുമാര്‍ അസമാബിയുടെ വീട്ടിലേക്ക് ഒരു ചാക്ക് അരിയും നല്‍കി. ചടങ്ങില്‍ ചന്തേര പ്രിന്‍സിപ്പല്‍ എസ് ഐ. പി വി രാജന്‍, സി ആര്‍ ഒ. കെ ഭാസ്‌ക്കരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സന്തോഷ്, വി കെ പ്രസാദ്, കെ ജയചന്ദ്രന്‍, വനിതാ ഓഫീസര്‍ വി വി പ്രവീണ, തൃക്കരിപ്പൂര്‍ ടൗണ്‍ ക്ലബ്ബ് ഭാരവാഹികളായ കെ അക്ബര്‍, സി കെ മന്‍സൂര്‍, സി ഫൈസല്‍, കെ പി സാദിഖ്, അക്ദസ് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
അസ്മാബിയുടെ പഠനകാര്യത്തില്‍ ഉള്‍പ്പെടെ സഹായം നല്‍കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ചന്തേര ജനമൈത്രി പോലീസ്.