ഫ്‌ളോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: November 20, 2014 7:54 pm | Last updated: November 20, 2014 at 7:54 pm

shootവാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു. അമേരിക്കയിലെ പ്രസിദ്ധമായ ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെയാണ് സംഭവം.

യൂനിവേഴ്‌സിറ്റി ലൈബ്രറിയുടെ പുറത്തായിരുന്നു വെടിവെപ്പ്. ആയുധധാരിയായ ഒരാള്‍ യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇയോളോട് തോക്ക് താഴെ വെക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.