മുല്ലപ്പെരിയാര്‍: ജലനിരപ്പ് 142 അടിയായാല്‍ വെള്ളം കൊണ്ടുപോവുമെന്ന് തമിഴ്‌നാട്

Posted on: November 20, 2014 6:44 pm | Last updated: November 21, 2014 at 12:07 am

mullapperiyarതേനി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോവുമെന്ന് തേനി ജില്ലാ കളക്ടര്‍ അറിയിച്ചു. 141.8 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നിട്ടും തമിഴ്‌നാട് വെള്ളം കൊണ്ടുപോവാത്തത് കേരളത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു.