മദ്യ ലഹരിയില്‍ ഡാന്‍സ്; എട്ട് പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Posted on: November 20, 2014 3:06 pm | Last updated: November 20, 2014 at 3:06 pm

police2PTI_0സാമ്പല്‍(യു.പി): മദ്യലഹരിയില്‍ ഷര്‍ട്ടിടാതെ ഡാന്‍സ് ചെയ്ത എട്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സാമ്പല്ലിലെ ഹോട്ടലിലാണ് സംഭവം.വിവേക് ചൗഹാന്‍,സൂരജ് തമ്മാര്‍,സൗരബ് കുമാര്‍,സന്ദീപ് കുമാര്‍,ദീന്ദയാല്‍ സിംഗ്,ഹിതേഷ് ചൗധരി,സച്ചിന്‍ മലിക്, ഹേമന്ദ് ഭാട്ടി എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്. പൊലീസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ലഭിച്ച പരാതിയിലാണ് നടപടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാമ്പല്‍ എസ്പി അറിയിച്ചു.