പച്ചക്കറി വാങ്ങാനും ഗൂഗിള്‍ ആപ്പ്

Posted on: November 19, 2014 6:48 pm | Last updated: November 19, 2014 at 6:48 pm

google keepപച്ചക്കറി വാങ്ങാന്‍ കടയില്‍ പോകുന്ന ആളോട് എന്തെങ്കിലും പറയാന്‍ വിട്ടുപോയോ? സാരമില്ല പുതിയ ഗൂഗിള്‍ ആപ്പ് നിങ്ങളെ സഹായിക്കും. ‘കീപ്പ്’ എന്നാണ് പുതിയ ആപ്പിന്റെ പേര്. പറയാന്‍ വിട്ടുപോയത് കീപ്പില്‍ ആഡ് ചെയ്ത് അപ്പോള്‍ തന്നെ കടയില്‍ നില്‍ക്കുന്ന ആളുമായി ഷെയര്‍ ചെയ്യാം. ലിസ്റ്റുകളും ബിസിനസ് നോട്ടുകളും തയ്യാറാക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ‘കീപ്പ്’ ഉപയോഗിക്കാവുന്നതാണ്.

കീപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലിസ്റ്റും നോട്ടുകളും റിയല്‍ ടൈമില്‍ അപ്‌ഡേറ്റ് ചെയ്ത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനാവും. ആന്‍ഡ്രോയിഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ് വിച്ച്) മുതല്‍ ഈ അപ്‌ഡേറ്റ് ലഭ്യമാകും. ‘കീപ്പ്’ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ ലഭിക്കും.