എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവലിന് തുടക്കമായി

Posted on: November 19, 2014 6:14 pm | Last updated: November 19, 2014 at 6:14 pm

ദുബൈ: കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറിന് തുടക്കമായി. ഏഴാമത് എഡിഷനാണ് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നത്.
കുട്ടികളില്‍ വാക്കുകളെ ഉറപ്പിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നു മുതല്‍ ഏഴു വരെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ അഞ്ചു ദിവസത്തെ മറ്റൊരു ഫെസ്റ്റിവലും അരങ്ങേറും. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു അക്ഷര സ്‌നേഹികള്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഇസോബെല്‍ അബുല്‍ഹൗള്‍ വ്യക്തമാക്കി.