Connect with us

Gulf

''റോഡ് സുരക്ഷിതത്വ ബോധവത്കരണം വിജയം''

Published

|

Last Updated

ദുബൈ: റോഡ് സുരക്ഷിതത്വത്തിന് ആര്‍ ടി എ അങ്ങേയറ്റം പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. റോഡപകട പ്രതിരോധത്തിനുള്ള രാജ്യാന്തര സംഘടനാ ചെയര്‍മാന്‍ ബോബ് ജൂപ് ഗൂസിനെ സ്വീകരിക്കുകയായിരുന്നു അല്‍ തായര്‍.
വാഹനമോടിക്കുന്നവര്‍, കാല്‍നടയാത്രക്കാര്‍, വാഹന ഉടമകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര ബോധവത്കരണമാണ് നടത്തുന്നത്. സുരക്ഷിതവും സുഗമമ വുമായ ഗതാഗതം എന്നതാണ് സന്ദേശം. ആഭ്യന്തര മന്ത്രാലയം ദുബൈ പോലീസ് ആസ്ഥാനം എന്നിവയുമായി സഹകരിക്കാറുണ്ട്. കാല്‍നട യാത്രക്കാരുടെ സംരക്ഷണത്തിന് നടപ്പാലങ്ങള്‍ പണിതു. 2006ല്‍ 14 നടപ്പാലങ്ങളാണ് ഉണ്ടായിരുന്നത്. 2011ല്‍ 74 നടപ്പാലങ്ങളായി. ഈ വര്‍ഷം അവസാനത്തോടെ 100 മേല്‍പാലങ്ങള്‍ യാഥാര്‍ഥ്യമാകും. 2007ല്‍ ഒരു ലക്ഷം പേരില്‍ 22 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത്. 2013 ഓടെ ശരാശരി നാലു പേരില്‍ താഴെയാണ് മരണം- മത്തര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി.