രാംഗോപാല്‍ അനുകൂലികളുടെ അക്രമം; ഹിസാറില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: November 19, 2014 12:54 pm | Last updated: November 20, 2014 at 12:08 am

rampalഹിസാര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന്റഎ ആശ്രമത്തില്‍ നിന്ന് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ അഞ്ച്‌ സ്ത്രീകളും ഒരു കുട്ടിയുമാണുള്ളത്. രാംപാല്‍ മനുഷ്യകവചമായി ഉപയോഗിച്ചവരാണ് മരിച്ചത്. രാംപാല്‍ ഉടന്‍ കീഴടങ്ങണമെന്നും ചര്‍ച്ചയ്ക്കില്ലെന്നും ഹരിയാന ഡിജിപി വ്യക്തമാക്കി.
കൊലക്കേസ് പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ആശ്രമത്തിലെത്തിയ പോലീസ് സംഘത്തെ അയാളുടെ അനുയായികള്‍ തടഞ്ഞിരുന്നു. ഇതിനിടെ പോലീസിനു നേരെ വെടിവെപ്പും പെട്രോള്‍ ബോംബേറുമുണ്ടായി. ക്ഷുഭിതരായ അനുയായികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ടിയര്‍ഗ്യാസും പ്രയോഗിച്ചിരുന്നു. പോലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.