Connect with us

Kozhikode

ടി പി വധം: പ്രതികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം: അന്വേഷണം അവസാന ഘട്ടത്തില്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അന്വേഷണം അവസാന ഘട്ടത്തില്‍. പ്രതികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ഇതുവരെ 210 പേരുടെ മൊഴി രേഖപ്പെടുത്തി. അനുബന്ധ തെളിവുകളും ശേഖരിച്ച് കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സി ഡി ആര്‍, സി സി ടി വി, സാക്ഷിമൊഴികള്‍ എന്നിവ തെളിവായി സ്വീകരിച്ചിട്ടുണ്ട്. കേസിന്റെ 85 ശതമാനം നടപടികളും പൂര്‍ത്തിയായി. ജയിലില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ അന്വേഷണം പൂര്‍ണമാകും. കേസ് അന്വേഷിക്കുന്ന കസബ പോലീസ് തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കും. ടി പി കേസിലെ പ്രതികള്‍ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് ബോധ്യമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് ശാഫി, ഷിനോജ്, കൊടി സുനി, കിര്‍മാണി മനോജ്, ടി കെ രജീഷ്, രജിത്ത്, സി പി എം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം കുന്നോത്ത്പറമ്പ് കേളോന്റവിട പി കെ കുഞ്ഞനന്തന്‍ , സി പി എം കുന്നുമ്മക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ജയസുരയില്‍ കെ സി രാമചന്ദ്രന്‍ , ചെണ്ടയാട് മംഗലശേരി എം സി അനൂപ്, ചമ്പാട് പാലോറത്ത് അണ്ണന്‍ എന്ന സിജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

Latest