Connect with us

Kozhikode

പൈപ്പ് കമ്പോസ്റ്റിംഗ് പദ്ധതിക്ക് പുതുപ്പാടിയില്‍ തുടക്കം

Published

|

Last Updated

താമരശ്ശേരി: കാര്‍ഷിക വികസനവും മാലിന്യ സംസ്‌കരണവും ലക്ഷ്യമാക്കി താമരശ്ശേരി സി ഒ ഡിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി പൈപ്പ് കമ്പോസ്റ്റിംഗ് പരിപാടിക്ക് തുടക്കം കുറിച്ചു. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പൈപ്പിനുള്ളില്‍ നിക്ഷേപിച്ച് മൂന്ന് മാസം കഴിഞ്ഞ് ജൈവ വളമായി ഉപയോഗിക്കുന്ന പദ്ധതി പ്രകാരം പുതുപ്പാടിയില്‍ നൂറോളം കര്‍ഷകര്‍ക്ക് പൈപ്പ് കമ്പോസ്റ്റിംഗിനാവശ്യമായ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിശക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. സി ഒ ഡി പ്രൊജക്ട് ഓഫീസര്‍ ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. സി ഒ ഡി കോഡിനേറ്റര്‍ ത്രേസ്യാമ്മ തോമസ്, ഡെയ്‌സി ജോയി, വി എം ജോര്‍ജ് കുട്ടി പ്രസംഗിച്ചു.

Latest