യു ജി സി പരീക്ഷയില്‍ മദീനത്തുന്നൂറിന് ഉന്നത വിജയം

Posted on: November 19, 2014 1:09 am | Last updated: November 19, 2014 at 1:09 am

കോഴിക്കോട്: യുനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ നെറ്റ്‌ജെ ആര്‍ എഫ് പരീക്ഷയില്‍ പൂനൂര്‍ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം. ഇന്റര്‍നാഷനല്‍ റിലേഷന്‍ ആന്‍ഡ് ഏരിയ സ്റ്റഡീസില്‍ ശമീര്‍ നൂറാനി ജെ ആര്‍ എഫും, മുഹമ്മദ് ബദറുദ്ദീന്‍ നൂറാനി (എജുക്കേഷന്‍) സയിദ് ഹബീബ് ജിഫ്രി നൂറാനി, ഹൈദര്‍ അലി നൂറാനി എന്നിവര്‍ നെറ്റിനും അര്‍ഹത നേടി. കോഴിക്കോടെ രാമല്ലൂര്‍ സ്വദേശിയായ ഷമീര്‍ നൂറാനി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. സയിദ് ഹബീബ് ജിഫ്രി നൂറാനി ഡല്‍ഹി ജാമിഅ മില്ലിയയില്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലും ഹൈദര്‍ അലി നൂറാനി ഇന്റര്‍നാഷനല്‍ സ്റ്റഡീസിലും ഗവേഷണം ചെയ്യുന്നു. മുഹമ്മദ് ബദറുദ്ദീന്‍ നൂറാനി ബംഗളുരു അസിം പ്രേംജി യുനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. വിജയികളെ മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു. ഡല്‍ഹി മര്‍കസില്‍ വെച്ചു നടന്ന അനുമോദന ചടങ്ങ് ജോയ്ന്‍ ഡയറക്ടര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി യുടെ അധ്യക്ഷതയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.