Connect with us

Ongoing News

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരില്‍ 350 പേര്‍ക്ക് ജോലിയായി

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്കായി വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത 512 നഴ്‌സുമാരില്‍ 350 പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പു നല്‍കി.
യു എ ഇയിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍ എം സി ഗ്രൂപ്പ്, യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നവയുടെ പ്രതിനിധികളാണ് സ്‌ക്രീനിംഗ് അഭിമുഖത്തിനായി എത്തിയത്. നന്ദാവനം ബിഷപ്പ് പെരേര ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച പവലിയനുകളില്‍ വച്ചായിരുന്നു അഭിമുഖം. നഴ്‌സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്റെ ആശുപത്രികളില്‍ നിലവില്‍ ഉള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരാണ് ജോലിക്കായി പരിഗണിക്കപ്പെടുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 ഓളം പേരും അല്‍-അബീര്‍ ഗ്രൂപ്പിലേക്ക് 100 ഉം യൂനിവേഴ്‌സല്‍ ഗ്രൂപ്പിലേക്ക് 100 പേരെയുമാണ് പരിഗണിച്ചിരിക്കുന്നത്. പരിഗണിക്കപ്പെട്ടവരുടെ പ്രവൃത്തിപരിചയവും വിദേശത്തു ജോലി ചെയ്യാനുള്ള യോഗ്യതയും സംബന്ധിച്ച കൂടുതല്‍ പരിശോധനയ്ക്കായി ഒരു അഭിമുഖം കൂടി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം നടക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ അധികൃതര്‍ അറിയിക്കുന്ന മുറക്ക് ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളില്‍ അഭിമുഖത്തിനായി എത്തണമെന്ന് അറിയിച്ചിട്ടുണ്ട