ഭുവനേശ്വര്‍ കുമാറിന് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

Posted on: November 18, 2014 8:26 pm | Last updated: November 18, 2014 at 8:26 pm

BUVANESHWAR KUMARന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന് ബിസിസിഐയുടെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. 2013-14 സീസണിലെ മികച്ച പ്രകടനമാണ് ഭുവനേശ്വറിനെ ബിസിസിഐയുടെ പോളി ഉമ്രിഗര്‍ അവാര്‍ഡിനര്‍ഹനാക്കിയത്.

2013 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. മുന്‍ താരം ദിലീപ് വെംഗ്‌സര്‍ക്കാരിന് സി കെ നായിഡു അവാര്‍ഡ് നല്‍കാനും ബി സി സി ഐ തീരുമാനിച്ചു. 25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഇരുവര്‍ക്കും ഈ മാസം 21ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.