അസോചം ജി സി സി ചാപ്റ്റര്‍ തുടങ്ങി

Posted on: November 18, 2014 7:00 pm | Last updated: November 18, 2014 at 7:56 pm

ദുബൈ: അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം)യുടെ ജി സി സി ചാപ്റ്റര്‍ ദുബൈയില്‍ തുടങ്ങി. യെസ് ബേങ്ക് സ്ഥാപകനും അസോചം പ്രസിഡന്റുമായ റാണാകപൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യയും ജി സി സിയും തമ്മിലുള്ള ബന്ധം അദ്വിതീയമാണെന്ന് റാണാകപൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മെയ്ക്ക് ഇന്‍ ഇന്ത്യക്കുവേണ്ടിയുള്ള പ്രചാരണം ആഗോള തലത്തില്‍ അസോചം ഏറ്റെടുത്തിട്ടുണ്ടെന്നും റാണാകപൂര്‍ അറിയിച്ചു.