Connect with us

Wayanad

ജില്ലാ ശാസ്ത്രമേള മേപ്പാടിയില്‍ തുടങ്ങി

Published

|

Last Updated

മേപ്പാടി: ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ -ഐ ടി മേയ്ക്ക് മേപ്പാടി സെന്റ്‌ജോസഫ്‌സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ് പതാക ഉയര്‍ത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ മേള ഉദ്ഘാടനം ചെയ്തു.
എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 800 ഓളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
മേപ്പാടി യു പി, എച്ച്എസ്, എച്ച്.എസ്.എസ്. എന്നീ മൂന്ന് വേദികളിലായി വുഡ് കാര്‍വിംഗ്, ടോള്‍ മേക്കിംഗ്, വുഡ് വര്‍ക്ക്, ഫ്രൂട്ട് പ്രിസര്‍വേഷന്‍, ക്വിസ് മത്സരങ്ങള്‍, ഫൈബര്‍ വര്‍ക്കിംഗ്, എംബ്രോയിഡറി, ബഡിംഗ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളും നടന്നു. ക്ലേ മോഡലിംഗില്‍ യുവ ശില്‍പ്പികളുടെ ശില്‍പ്പങ്ങള്‍ മേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. “പ്രകൃതിയിലേക്ക് മടങ്ങൂ” എന്ന ആശയത്തോടെ മേളയിലെ പാചക മത്സരത്തില്‍ വിദ്യാര്‍ഥികള്‍ അന്യം നിന്നു പോകുന്ന വിവിധയിനം ഭക്ഷണങ്ങള്‍ പാകം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം പ്രകാശ് ചോമാടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.ഹംസ, രാധാ രാമസ്വാമി, യഹ്‌യാഖാന്‍ തലക്കല്‍, പഞ്ചായത്തംഗം റംല ഹംസ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം.വി.മുകുന്ദന്‍, ഡി.പി.ഒ. ഡോ.ടി.സുബ്രഹ്മണ്യന്‍, ഡി.ഇ.ഒ. കെ.എം.തോമസ്, എ.ഇ.ഒ മാരായ കെ.പ്രഭാകരന്‍, എ.ടി.അലക്‌സാണ്ടര്‍, കെ.മുരളീധരന്‍, എഫ്.ഇ.ജെ.പോള്‍, കെ.ജി. സുനില്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജാസ്മിന്‍, സിസ്റ്റര്‍ നിര്‍മ്മല മാത്യു, സിസ്റ്റര്‍ ഫ്രീനി ഡേവിഡ്, പി.ടി.ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ശാസ്ത്ര മേളയില്‍ ഗണിത ശാസ്ത്ര സെമിനാറുകള്‍, ഐ.ടി.മേളയില്‍ യു പി, എച്ച്എസ്, എച്ച്.എസ് എസ്.വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗ്, എച്ച്.എസ് ഐ ടി പ്രൊജക്ട് എന്നിവ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ ടി. മുഹമ്മദ്ബഷീര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ സമ്മാനം വിതരണം ചെയ്യും.

Latest