സുനന്ദയുടെ മരണം: അന്വേഷണം വിദേശത്തേക്ക്

Posted on: November 18, 2014 10:52 am | Last updated: November 19, 2014 at 1:30 am

sunantha pushkarന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ പൊലീസ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നു. സുനന്ദ താമസിച്ചിരുന്ന ലീല ഹോട്ടലില്‍ മൂന്ന് പേര്‍ വ്യാജ പാസ്‌പോര്‍ട്ടുമായി താമസിച്ചതായി പൊലീസ് അറിയിച്ചു. ജനുവരി 13 മുതല്‍ 18 വരെയാണ് ഇവര്‍ താമസിച്ചത്. ജനുവരി 17നാണ് സുനന്ദ മരണപ്പെട്ടത്.
പുതിയ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. സുനന്ദ താമസിച്ചിരുന്ന മുറിയിലെ ബെഡ്ഷീറ്റില്‍ ദ്രാവകാംശം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധന നടത്തിയത്.