Connect with us

Palakkad

മര്‍ക്കസിന്റെ സേവനം നിസ്തുലം

Published

|

Last Updated

ചെര്‍പ്പുളശേരി: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റിയായ മര്‍ക്കസ് മികവുറ്റ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സമാനതകളില്ലാത്ത സാമുദായിക രാഷ്ട്രീയ സേവനങ്ങളാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നതെന്ന് പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി.
മോളൂര്‍ മഅ്ദിന്‍ മസ്വാലിഹില്‍ സംഘടിപ്പിക്കപ്പെട്ട സ്വലാത്ത് മജ്‌ലിസില്‍ മര്‍ക്കസ് സമ്മേളന പ്രചരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനാഥകള്‍, അഗതികള്‍, നിരാലംബര്‍ തുടങ്ങി ആശയറ്റ ജീവിതങ്ങള്‍ക്ക് തണലും ആശാകേന്ദ്രവുമാണ് മര്‍കസെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ മസ്വാലിഹ് മാനേജര്‍ ശിഹാബുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ ബുഖാരി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ഉമര്‍ സഖാഫി വീരമംഗലം, ബാപ്പു മുസ്‌ലിയാര്‍ ചളവറ, സൈനുല്‍ ആബിദ് സഅദി, ശരീഫ് സഅദി ചാലിയം, മഅ്ശൂഖുറഹ്മാന്‍ അഹ്‌സനി കാറല്‍മണ്ണ സംസാരിച്ചു. മൊയ്തു ഹാജി വീരമംഗലം, മുഹമ്മദലി ഹാജി കള്ളിവളപ്പ്, സൈതലവി മോളൂര്‍, വാപ്പു ഹാജി മോളൂര്‍ സംബന്ധിച്ചു.