Connect with us

Ongoing News

മെക്‌സിക്കോയില്‍ ചെറു വിമാനം തകര്‍ന്ന് ആറ് പേര്‍ മരിച്ചു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പെണ്‍കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച 5.30ഓടെയാണ് അപകടം നടന്നത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നലെ രാവിലെ വരെ അധികൃതര്‍ക്ക് സ്ഥലത്തെത്താനായിട്ടില്ല.
വ്യാഴാഴ്ച സെന്‍ട്രല്‍ മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പൊട്ടോസിയില്‍ നിന്ന് പുറപ്പെട്ട ഏഴ് സീറ്റുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.