ഇഎഫ്എല്‍ നിയമം ഭരണഘടനാപരമെന്ന് ഹൈക്കോടതി

Posted on: November 17, 2014 4:43 pm | Last updated: November 17, 2014 at 4:43 pm

kerala high court picturesകൊച്ചി: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കാനുള്ള നിയമം ഹൈക്കോടതി ശരിവെച്ചു. 2005ലെ ഇഎഫ്എല്‍ നിയമം ഭരണഘടനാപരമെന്ന് കോടതി വ്യക്തമാക്കി. ഇഎഫ്എല്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 50ഓളം ഹര്‍ജികളാണ് കോടതി തള്ളിയത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ 50000 ഏക്കര്‍ ഭൂമി നിക്ഷിപ്തമാക്കിയതും ഹൈക്കോടതി ശരിവെച്ചു. ആക്ഷേപമുള്ളവര്‍ക്ക് മൂന്ന് മാസത്തിനകം കോടതിയെ സമീപിക്കാം.