ഇന്ത്യന്‍ കോട്ടണ്‍ തുണി പ്രദര്‍ശനം തുടങ്ങി

Posted on: November 17, 2014 4:00 pm | Last updated: November 17, 2014 at 4:32 pm

ദുബൈ: ജി സി സി കമ്പോളം ലക്ഷ്യം വെച്ച് ഇന്ത്യന്‍ കോട്ടണ്‍ തുണി പ്രദര്‍ശനം ദുബൈയില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ടെക്‌സ്‌പ്രോസില്‍ ജോയിന്റ് ഡയറക്ടര്‍ എ രവികുമാര്‍, ഇന്ത്യ ട്രേഡ് എക്‌സിബിഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ശ്രീപ്രിയകുമാരിയ, ടെക്‌സ്മാന്‍ ചെയര്‍മാന്‍ റാം ബഗ്ചന്ദാനി എന്നിവര്‍ പങ്കെടുത്തു. യു എ ഇ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. ദുബൈ ദേര ട്രേഡേര്‍സ് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം സമാപിക്കും. ഇന്ത്യന്‍ കോട്ടന്‍ വസ്ത്രങ്ങളുടെ വിറ്റുവരവ് 41.9 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീ പ്രിയ കുമാരിയ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പ്രമുഖ കോട്ടണ്‍ വസ്ത്ര നിര്‍മാതാക്കള്‍ എത്തിയിട്ടുണ്ട്.