Connect with us

Wayanad

കര്‍ണാടക കബനിയില്‍ മണലൂറ്റുന്നു

Published

|

Last Updated

കല്‍പ്പറ്റ: കേരളം വിലക്കേര്‍പ്പെടുത്തിയ കബനിയില്‍ നിന്നടക്കം കര്‍ണാടക മണലൂറ്റുന്നു. നിത്യവും നൂറുക്കണക്കിന് ലോഡ് മണലാണ് കടത്തുന്നത്. നിയന്തരണം മറികടന്നാണ് കര്‍ണാടക കേരള തീരത്തുനിന്നടക്കം മണല്‍ ഖനനം നടത്തുന്നത്. കര്‍ണാടകയിലെ ബൈരന്‍ക്കുപ്പ പഞ്ചായത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കബനി നദിയില്‍ നിന്ന് ലോഡ് കണക്കിന് മണലാണ് തൊഴിലാളികളെ ഉപയോഗിച്ച് ലേലത്തിനായി വാരികൂട്ടിയത്. ജിയോളജി വകുപ്പിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെയാണ് മണല്‍ വാരല്‍ ഹൗസള്ളി ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നൂറ് കണക്കിന് ലോവ് മണല്‍ വാരിയിട്ടുണ്ട്. ഇത് ബാവലിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് കേരളത്തിലെ നിര്‍മാണ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.
അതേസമയം പഞ്ചായത്തിന്റെ അനുമതിയോടെ ബിനാമികളാണ് മണലൂറ്റുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥ മണല്‍ ലോബി ഒത്തുകളിച്ച് മണല്‍ ലോബി പണം കൊയ്യാന്‍ നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്.വയനാട്ടിലേക്ക് കൂടിയ വിലക്ക് മണല്‍ കടത്തുക എന്ന ലക്ഷ്യത്തോടെയാണ് മണല്‍ ഖനനം .കര്‍ണാടകയിലെ ബാവലി, ബൈരന്‍ക്കുപ്പ എന്നിവിടങ്ങളില്‍ 6000 രൂപ വരെയാണ് ഒരു ലോഡ് മണലിന് വില. ഈ മണല്‍ അതിര്‍ത്തി കടക്കുന്നതോടെ വില മൂന്നിരട്ടിയാവുന്നു. 20,000 രൂപ വരെ വിലക്കാണ് കര്‍ണാടയില്‍ നിന്ന് കടത്തികൊണ്ടുവരുന്ന മണല്‍ വയനാട്ടില്‍ വില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ വയനാട് അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിയിലെ മണല്‍വാരി കര്‍ണാടക മണലെന്ന പേരില്‍ വില്‍പന നടത്തി പണം കൊയ്യുകയാണ് കര്‍ണാടക. കേരളത്തില്‍ നിന്നുള്ള മണല്‍ ലോബിയും ഇതിന് ചുക്കാന്‍ പിടിക്കുന്നു. വയനാട് അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിയില്‍ നിന്നും മണല്‍ വാരുന്നതിന് കേരളം വിലക്ക് ഏര്‍പ്പെടുത്തിയത് നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest