Connect with us

Palakkad

കുന്നംപിടാരി മിനിഡാം ആഴം കൂട്ടണമെന്നാവശ്യം ശക്തമാകുന്നു

Published

|

Last Updated

ചിറ്റൂര്‍:വാലറ്റപ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍വയല്‍ ഉണക്ക് നേരിടാതിരിക്കാന്‍ കുന്നംപിടാരി മിനിഡാം ആഴം കൂട്ടണമെന്നാവശ്യം ശക്തമാകുന്നു.
നൂറേക്കര്‍ വരുന്ന ഡാം 97ല്‍ പെയ്ത കനത്തമഴയില്‍ തകര്‍ന്നു. ഡാം പുനര്‍നിര്‍മാണം നടത്തിയപ്പോള്‍ ആഴപ്പെടുത്തി കൂടുതല്‍ ജലസംഭരണം നടത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തകര്‍ന്ന ഭാഗംമാത്രം നന്നാക്കുകയാണുണ്ടായത്.ഡാം തകര്‍ന്നതോടെ മണ്ണ് നിറഞ്ഞതും ആഴം കുറയാന്‍ ഇടയാക്കി. മൂലത്തറയില്‍നിന്ന് വലതുകനാല്‍വഴി വരുന്ന വെള്ളവും മഴവെള്ളവുംകൊണ്ട് ഡാം നിറയുന്നു.
വേനല്‍ കനക്കുമ്പോള്‍ ഡാമില്‍ വെള്ളം കുറഞ്ഞ് ജലവിതരണം നടത്താന്‍ കഴിയാതെവരുന്നു.
ഈ കുറവ് പരിഹരിക്കാനാണ് ഡാം ആഴപ്പെടുത്തണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിച്ചത്.
ഡാമില്‍നിന്ന് കുന്നംകാട്ടുപതി കനാല്‍വഴി കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, എലപ്പുള്ളി, പൊല്‍പ്പുള്ളി, കൊടുമ്പ് പഞ്ചായത്തിന്റെ ഏതാനും ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നു. നല്ല വേനലാകുമ്പോള്‍ ഡാമില്‍നിന്ന് വെള്ളം കിട്ടാതെ വരുന്നതോടെ വാലറ്റപ്രദേശങ്ങളില്‍ രണ്ടാംവിള 5,000 ത്തോളം ഏക്കറില്‍ ഭാഗികമായി കൃഷിനാശം സം”വിക്കുക പതിവാണ്.
കുന്നംപിടാരി ഡാം ആഴംകൂട്ടണമെന്ന് താലൂക്ക് കര്‍ഷക സംരക്ഷണസമിതി മന്ത്രിതലംവരെ കൊടുത്ത നിവേദനം പരിഗണിച്ചിട്ടില്ലെന്ന് സമിതിസെക്രട്ടറി മലക്കാട് രാധാകൃഷ്ണന്‍ പറഞ്ഞു.
ഡാം പരിസരം കൈയേറി കൃഷിയിറക്കലും ഡാമിന്റെ നിലനില്പിന് ഭീഷണിയായിട്ടുണ്ട്.

Latest