Connect with us

Kerala

നാദാപുരം സംഭവം: നിരപരാധികളെ ജയിലിലടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

Published

|

Last Updated

കൊല്ലം: നിരപരാധികളായ അനാഥ കുട്ടികളെ ജയിലടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ഖാദിസിയ്യയുടെ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് പ്രേരണയുടെ പേരിലാണെങ്കിലും നിരപരാധികളെ ജയിലിലടക്കുന്നത് സാമൂഹിക നീതിയുടെയും മനുഷ്യവകാശങ്ങളുടെയും ലംഘനമാണ്. നാദാപുരത്ത് നിരപരാധികളായ കുട്ടികള്‍ ജയിലിലടക്കപ്പെട്ടത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ആഗോള തലത്തില്‍ തന്നെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നിരപരാധികളെ കേസില്‍പ്പെടുത്തുന്നതിന് നടുന്നു വരുന്നുണ്ടെന്നത് നമുക്കറിയാവുന്നതാണ്. എന്നാല്‍, നമ്മുടെ നാട്ടില്‍ സമാന രീതിയില്‍ ഒരു സംഭവം നടക്കുന്നത് കേരളീയ പൊതു സമൂഹത്തിന് താങ്ങാനാകുന്നതല്ല.
സംഭവത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീധമായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നീതിയുടെ പക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിഷയത്തില്‍ യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുന്നതിനും അനാഥ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനും പാര്‍ലമെന്റംഗമെന്ന നിലയില്‍ താനും കൂടെയുണ്ടാകുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

Latest