വരാനിരിക്കുന്ന രാഷ്ട്രീയം മാറ്റങ്ങളുടെത്: വീരേന്ദ്രകുമാര്‍

Posted on: November 17, 2014 7:24 am | Last updated: November 17, 2014 at 9:27 am

veerendrakumarതൃശൂര്‍: വരാനിരിക്കുന്നത് മാറ്റങ്ങളുടെയും പുതിയ ചലനങ്ങളുയും രാഷ്ട്രീയമായിരിക്കുമെന്ന് എം പി വീരേന്ദ്രകുമാര്‍. മാറ്റങ്ങളും ചലനങ്ങളും എങ്ങനെയായിരിക്കുമെന്നും ഏത് വിധത്തിലായിരിക്കുമെന്നും ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുണൈറ്റഡുമായുള്ള ലയന സമ്മേളനം വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വീരേന്ദ്രകുമാറിന്റെ പ്രതികരണം.
അടുത്ത മാസം 28ന് തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ലയന സമ്മേളനം നടക്കും. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവ് പതാക കൈമാറും. ലയന സമ്മേളനത്തിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ചെയര്‍മാനും ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി കണ്‍വീനറുമായുള്ള സ്വാഗതസംഘം രൂപവല്‍ക്കരിച്ചതായും വീരേന്ദ്രകുമാര്‍ അറിയിച്ചു. പാര്‍ലമെന്റില്‍ പഴയ ജനതാപരിവാര്‍ ഗ്രൂപ്പില്‍പ്പെട്ട എം പിമാര്‍ പ്രത്യേക വിഭാഗമായി ഇരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ യോജിക്കാവുന്ന മറ്റ് വിഭാഗങ്ങളോടും ചര്‍ച്ച നടത്തുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.