സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍: അന്വേഷിക്കാന്‍ ഉത്തരവ്

Posted on: November 16, 2014 9:36 pm | Last updated: November 16, 2014 at 9:36 pm

saritha newതിരുവനന്തപുരം: സരിത എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

സംഭവം ഹൈടെക് കുറ്റാന്വേഷണ സംഘം അന്വേഷിച്ച് രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ് ആപ്പ് വഴി പ്രചരണം നടത്തുന്നുവെന്ന് കാണിച്ച് സരിത നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.