Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി ധൂര്‍ത്ത് കൊണ്ടല്ലെന്ന് ആര്യാടന്‍

Published

|

Last Updated

കൊല്ലം: പാവപ്പെട്ടവരെ സഹായിക്കുന്ന നയം യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയതിനാലാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ധൂര്‍ത്ത് കൊണ്ടല്ല സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ഉള്ളവനില്‍ നിന്നെടുത്ത് ഇല്ലാത്തവന് കൊടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നയം.അതിനെയാണ് നികുതി നിഷേധിക്കുമെന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷം എതിര്‍ക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.