Connect with us

Kozhikode

കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷ്യോത്പന്നങ്ങള്‍ ഏകീകൃത ബ്രാന്റില്‍ വിപണിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഏകീകൃത ബ്രാന്റില്‍ വിപണിയിലേക്ക്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഏകീകൃത ബ്രാന്റില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്. ഇതിനായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്‍ സമൃദ്ധി എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അരിപ്പൊടി, ധാന്യപ്പൊടികള്‍, അച്ചാറുകള്‍, കറി മസാലകള്‍ തുടങ്ങി നാടന്‍ പലഹാരങ്ങള്‍ വരെ ഗ്രാമീണ്‍ എന്ന പേരില്‍ ഇറക്കും. കായണ്ണ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ യോഗസിദ്ധ ഹെര്‍ബല്‍ പ്രൊഡക്‌സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് യോഗസിദ്ധ, പരിശീലന ഗ്രൂപ്പായ ഏക്‌സാത് എന്നിവരുമായി സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ജില്ലയില്‍ വിവിധ സി.ഡി.എസുകളില്‍ നിന്നായി പുതിയ 25 സംരംഭക സംഘങ്ങളെയാണ് തയ്യാറാക്കുന്നത്. പരിശീലന പരിപാടികള്‍ യോഗസിദ്ധ, കൃഷി വിജ്ഞാന്‍ കേന്ദ്രം, ഏക്‌സാത് എന്നിവരുടെ സഹായത്തോടെ പൂര്‍ത്തീകരിക്കും. സംരംഭങ്ങള്‍ക്കാവശ്യമായ വായ്പാതുക കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേനയും ലഭ്യമാക്കും. സംരംഭക ഗ്രൂപ്പുകള്‍ക്കുള്ള തുടര്‍ സേവനം ഏക്‌സാത് വഴി നടപ്പാക്കും. ജില്ലയിലെ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സല്‍ട്ടന്റുമാരുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്കാവശ്യമായ അപേക്ഷകളും ബിസിനസ് പ്ലാനും തയ്യാറാക്കുന്നതിനുള്ള ഏകദിന പ്രൊജക്ട് റൈറ്റ് ഷോപ്പ് 17ന് കായണ്ണ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സമൃദ്ധി 2014 പ്രൊജക്ട് 21ന് രാവിലെ പത്തിന് കായണ്ണയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസലില്‍ നിന്ന് കനറാ ബാങ്ക് ഡി ജി എം. കെ ഹരിഹരന്‍ ഏറ്റുവാങ്ങും. സമൃദ്ധി പ്രൊജക്ടിന്റെ ഉദ്ഘാടനം ഡോ. ടി എം തോമസ് ഐസക് എം എല്‍ എ നിര്‍വഹിക്കും. യോഗ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും ഗുണനിലവാര ലാബ് ഉദ്ഘാടനം എം കുഞ്ഞമ്മദും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ കെ മുഹമ്മദ് ഫൈസല്‍, സി സുഗത, ഒ വി സന്ദീപ് പങ്കെടുത്തു.കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷ്യോത്പന്നങ്ങള്‍
ഏകീകൃത ബ്രാന്റില്‍ വിപണിയിലേക്ക്
കോഴിക്കോട്: പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഏകീകൃത ബ്രാന്റില്‍ വിപണിയിലേക്ക്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഏകീകൃത ബ്രാന്റില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്. ഇതിനായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്‍ സമൃദ്ധി എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അരിപ്പൊടി, ധാന്യപ്പൊടികള്‍, അച്ചാറുകള്‍, കറി മസാലകള്‍ തുടങ്ങി നാടന്‍ പലഹാരങ്ങള്‍ വരെ ഗ്രാമീണ്‍ എന്ന പേരില്‍ ഇറക്കും. കായണ്ണ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ യോഗസിദ്ധ ഹെര്‍ബല്‍ പ്രൊഡക്‌സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് യോഗസിദ്ധ, പരിശീലന ഗ്രൂപ്പായ ഏക്‌സാത് എന്നിവരുമായി സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ജില്ലയില്‍ വിവിധ സി.ഡി.എസുകളില്‍ നിന്നായി പുതിയ 25 സംരംഭക സംഘങ്ങളെയാണ് തയ്യാറാക്കുന്നത്. പരിശീലന പരിപാടികള്‍ യോഗസിദ്ധ, കൃഷി വിജ്ഞാന്‍ കേന്ദ്രം, ഏക്‌സാത് എന്നിവരുടെ സഹായത്തോടെ പൂര്‍ത്തീകരിക്കും. സംരംഭങ്ങള്‍ക്കാവശ്യമായ വായ്പാതുക കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേനയും ലഭ്യമാക്കും. സംരംഭക ഗ്രൂപ്പുകള്‍ക്കുള്ള തുടര്‍ സേവനം ഏക്‌സാത് വഴി നടപ്പാക്കും. ജില്ലയിലെ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സല്‍ട്ടന്റുമാരുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്കാവശ്യമായ അപേക്ഷകളും ബിസിനസ് പ്ലാനും തയ്യാറാക്കുന്നതിനുള്ള ഏകദിന പ്രൊജക്ട് റൈറ്റ് ഷോപ്പ് 17ന് കായണ്ണ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സമൃദ്ധി 2014 പ്രൊജക്ട് 21ന് രാവിലെ പത്തിന് കായണ്ണയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസലില്‍ നിന്ന് കനറാ ബാങ്ക് ഡി ജി എം. കെ ഹരിഹരന്‍ ഏറ്റുവാങ്ങും. സമൃദ്ധി പ്രൊജക്ടിന്റെ ഉദ്ഘാടനം ഡോ. ടി എം തോമസ് ഐസക് എം എല്‍ എ നിര്‍വഹിക്കും. യോഗ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും ഗുണനിലവാര ലാബ് ഉദ്ഘാടനം എം കുഞ്ഞമ്മദും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ കെ മുഹമ്മദ് ഫൈസല്‍, സി സുഗത, ഒ വി സന്ദീപ് പങ്കെടുത്തു.

---- facebook comment plugin here -----

Latest