മുഖ്യമന്ത്രിക്കെതിരെ സോളാര്‍ കമ്മീഷനില്‍ മൊഴി

Posted on: November 15, 2014 7:50 pm | Last updated: November 15, 2014 at 7:50 pm

ommenകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷനില്‍ മൊഴി. ബംഗലൂരുവിലെ വ്യവസായി എം കെ കുരുവിളയാണ് മൊഴി നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് കോടികള്‍ കോഴ ആവശ്യപ്പെട്ടെന്ന് കുരുവിള മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിയുമായി പിന്നീട് പല തവണ ഫോണില്‍ സംസാരിച്ചു. വിശദമായി ചര്‍ച്ച ചെയ്യാന്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ മുഖ്യമന്ത്രി തന്നു. സലീംരാജിന്റെ നമ്പറാണ് മുഖ്യമന്ത്രി കൈമാറിയതെന്നും എം കെ കുരുവിള മൊഴിയില്‍ പറയുന്നു.