മികച്ച ഓഫറുകളുമായി ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വരുന്നു

Posted on: November 15, 2014 7:14 pm | Last updated: November 15, 2014 at 7:14 pm

google shoping festആകര്‍ഷകമായ ഓഫറുകളുമായി വീണ്ടുമൊരു ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വരുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളാണ് ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 10,11,12 തിയ്യതികളാണ് ഷോപ്പിംഗ് ഫെസ്റ്റ് നടക്കുക. മേളയില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ ഉല്‍പന്നം, എഫ് എം സി ജി വിഭാഗങ്ങളിലെ നിര്‍മാതാക്കളും പങ്കെടുക്കും.

10 ലക്ഷം ഉപഭോക്താക്കളെ മേളയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ചെറുകിട വ്യാപാരികള്‍ വ്യാപകമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ബദലായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍തോതില്‍ പരസ്യം നല്‍കാനാണ് ഗൂഗിളിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.