Connect with us

Malappuram

നാടെങ്ങും ശിശുദിനാഘോഷം

Published

|

Last Updated

കോട്ടക്കല്‍: ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ജില്ലാ ശിശുദിനറാലി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്തു. കോട്ടക്കല്‍ ജനമൈത്രി പോലീസ്, ഏയ്ഞ്ചല്‍ വനിതാ ക്ലബ്ബ് സംയുക്തമായി നടത്തിയ റാലിക്ക് ശിശുവികസന പദ്ധതി ഓഫീസര്‍ ബോബി മാതൃു, ജനമൈത്രി പോലീസ് കോ- ഓഡിനേറ്റര്‍ പി മൊയ്തീന്‍ കുട്ടി, ശാന്തകുമാരി, ടി എം ബിന്ദു, ടി വി മുന്താസ്, കെ രാധ, കെ രാജശ്രീസ കൃഷ്ണകുമാരി, പി വനജ, കെ പ്രേമലത നേതൃത്വം നല്‍കി.
നെഹ്‌റുവിന്റെ കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെഹ്‌റു ജന്മശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം എല്‍ എ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത് അധ്യക്ഷത വഹിച്ചു. നഹ്‌റു ജന്മശതാബ്ദി പരിപാടിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍കുന്ന പരിപാടികളാണ് ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പ്രഭാഷണം, ദേശഭക്തി ഗാന മത്സരം, കലാപരിപാടികള്‍, ചിത്രരചനാ മത്സരം എന്നിവ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തും. സാമൂഹിക നീതി വകുപ്പിന് കീഴില്‍ ശിശു സംരക്ഷണത്തിനായി രൂപവത്കരിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനും എം എല്‍ എ നിര്‍വഹിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്, ഡി വൈ എസ് പി. കെ സെയ്താലി, ജില്ലാ ലേബര്‍ ഓഫീസര്‍ വിപിന്‍ ലാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സഫറുല്ല, ഉജ്വല കമ്മ്യൂനിറ്റി വിജിലന്‍സ് ഗ്രൂപ്പ് കണ്‍വീനര്‍ പ്രഫ. ഗൗരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനറ്റര്‍ കെ ുഹമ്മദ് ഇസ്മയില്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫീസര്‍ സി പി സലീം, ജെ ജെ ബി അംഗങ്ങളായ കെ പി. ഷാജി, കെ എ രുഗ്മിണി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ എം മണികണ്ഠന്‍, അഡ്വ. ഹാരിസ് പഞ്ചിളി, കവിത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം സമീര്‍ സംസാരിച്ചു.
തവനൂര്‍: ഇന്ത്യുയടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125 -ാം ജന്മദിനത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്‍ ക്യാമ്പസില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. മോണ്ടിസ്സോറി വിഭാഗം സംഘടിപ്പിച്ച നെഹ്‌റുവിന്റെ ഇന്ത്യയും പ്രൈമറി മോണ്ടിസ്സോറി വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണ സൈക്കിള്‍ റാലിയും ശ്രദ്ധേയമായി. പരിപാടികള്‍ അക്കാദമിക് ഡയറക്ടര്‍ കെ എ മജീദ് ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എം പി, വി ടി ജോസഫ് സംസാരിച്ചു.
തിരൂരങ്ങാടി: ചെമ്മാട് ഖുതുബുസമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.
ജില്ലാ ചൈല്‍ഡ് കൗണ്‍സിലര്‍ നവാസ് കൂരിയാട് വിഷയമവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പിഎസ് മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍സ് പോലീസ് കാഡറ്റ് ഹിന്ദി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു.