National
കാശ്മീരില്‍ സൈന്യം ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു
 
		
      																					
              
              
            ശ്രീനഗര്‍: കാശ്മീരിലെ ഗുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ചെന്നിഗ്രാമില്‍ സുരക്ഷാ സേനയുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഭീകരരുടേതെന്ന് സംശയിക്കുന്ന ആയുധങ്ങളും സാമഗ്രികളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

