ആളിയാര്‍: കരാര്‍പ്രകാരമുള്ള ജലം നല്‍കാമെന്ന് തമിഴ്‌നാട്

Posted on: November 14, 2014 11:08 am | Last updated: November 14, 2014 at 11:08 am

പാലക്കാട്: കേരളം-തമിഴ്‌നാട് ഉഭയകക്ഷി കാരാര്‍പ്രകാരം ഒരോ സീസണിനല്‍ ലഭിക്കേണ്ട ജലം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ പി ലതിക അറിയിച്ചു.
ആളിയാറില്‍ നിന്നും 7.25 ടി എം സി ജലമാണ് കേരളത്തിന് ലഭിക്കേണ്ടത്. ഇത് കഴിഞ്ഞവര്‍ഷം നല്‍കിയ അതേ പാറ്റേണില്‍ നല്‍കുന്നതിന് തടസ്സമില്ലെന്നും തമിഴ്‌നാട് അറിയിച്ചു. കേരളത്തിനുവേണ്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുചിത്രയും യോഗത്തില്‍ സംബന്ധിച്ചു. പാലക്കാട് നടന്ന യോഗത്തില്‍ തമിഴ്‌നാടിനു വേണ്ടി തമിഴ്അരശന്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.