Connect with us

Malappuram

തിരൂര്‍ സ്‌റ്റേഡിയത്തിന് 54 കോടിയുടെ ഭരണാനുമതി

Published

|

Last Updated

തിരൂര്‍: രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് 54 കോടി രൂപയു.െട പദ്ധതിക്ക് ഭരണാനുമതി.
സ്റ്റേഡിയം വിപുലീകരണം, ഗ്യാലറി, ഷോപ്പിംഗ് കോംപ്ലക്‌സ്, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഭരമാനുമതി ലഭിച്ചത്. മന്ത്രി മഞ്ഞളാംകുഴി അലി, നഗര വികസന സെക്രട്ടറി, റവന്യു സെക്രട്ടറി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തിരൂര്‍ എം എല്‍ എ തുടങ്ങിയവുരുടെ സാനിധ്യത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയത്. സ്റ്റേഡിയത്തിനായി 20.61 രൂപയും ഷോപ്പിംഗ് കോംപ്ലക്‌സിനായി 33.84 കോടി രൂപയും വകയിരുത്തിയതായി എം ല്‍ എ സി മമ്മൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പതിമൂന്നര ഏക്കര്‍ വിസ്തൃതിയിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. 1,25,000 സ്‌ക്വയര്‍ഫീറ്റില്‍ കച്ചവട സമുച്ചയമടങ്ങിയ ഏഴ് നില കെട്ടിടവും സ്റ്റേഡിയത്തോട് ചേര്‍ന്ന കനോലി കനാല്‍ മുറിച്ചു കടക്കാനായി മൂന്ന് ചെറു പാലങ്ങളും ഇതോടൊപ്പൊം നിര്‍മിക്കും. പാര്‍ക്കിംഗ് സൗകര്യത്തിനായി കെട്ടിടത്തിന്റെ താഴ്ഭാഗവും മുകളിലെ ഇരു നിലകളിലുമായി പ്രത്യോകം സൗകര്യം ഒരുക്കും.
ശാസ്ത്രീയവും ആധുനികവുമായ സൗകര്യങ്ങളൊരിക്കിയായിരിക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണം. വിവിത കായിക ഇനങ്ങള്‍ക്കായി പ്രത്യേകം കോര്‍ട്ടുകളും കളിക്കാര്‍ക്ക് പ്രത്യേകം വിശ്രമ മുറികളും നിര്‍മിക്കും. ഒരേസമയം ഇരുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി സ്റ്റേഡിയത്തിലുണ്ടാകും. കരാറടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഷോപ്പിംഗ് കോംപ്ലക്‌സ് വിട്ടുനല്‍കും. വ്യവസ്ഥകളനുസരിച്ച് നിര്‍മാണം തുടങ്ങുന്ന മുറക്ക് ഇതിനായി യോഗം ചേരും.
ജനുവരിയില്‍ നിര്‍മാണം ആരംഭിച്ച് എട്ട് മാസത്തിനകം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തി പൂര്‍ത്തിയാക്കും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ അധ്യക്ഷ കെ സഫിയ, രാമന്‍കുട്ടി, കണ്ടാത്ത് കുഞ്ഞിപ്പ സംബന്ധിച്ചു.

Latest