Connect with us

Malappuram

അധ്യാപകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കുറ്റിപ്പുറം: അധ്യാപകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിമ്പിളിയം ഗവ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അധ്യാപകന്റെ മര്‍ദനമേറ്റ് ആശുപത്രിയിലായത്.
കുളക്കാട് തെക്കേ പീടിയേക്കല്‍ സുലൈഖയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (17) നാണ് ജീവ ശാസ്ത്രം ക്ലാസില്‍ അധ്യാപകന്റെ മര്‍ദനമേറ്റത്. ബുധനാഴ്ച രാവിലെ ക്ലാസില്‍ സുഹൃത്തിന് പുസ്തകം നല്‍കിയപ്പോള്‍ ഉച്ചത്തില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടാണ് അധ്യാപകന്‍ കുനിച്ച് നിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി. രാത്രിയോടെ വീട്ടിലെത്തിയ വിദ്യാര്‍ഥി അശ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുറ്റിപ്പുറം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉമിനീരിറക്കാന്‍ ബുദ്ധിമുട്ടള്ളതിനാലും നീര്‍കെട്ടുള്ളതിനാലും നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വളാഞ്ചേരി എസ് ഐ രാജ്‌മോഹന്‍ സ്ഥലത്തെത്തി വിദ്യാര്‍ഥിയില്‍നിന്ന് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest