Connect with us

Malappuram

നഫ്‌ലക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published

|

Last Updated

എടപ്പാള്‍: സ്‌കൂള്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് വീണ് മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി നഫ്‌ലക്ക് സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നഫ്‌ലയുടെ മയ്യിത്ത് വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ മാണൂര്‍ താഴത്തെപള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
പള്ളിയാലില്‍ ജമീല, ജലീല്‍ ദബദികളുടെ ഏക മകള്‍ ഫാത്തിമ നഫ്‌ല(5)ആണ് കഴിഞ്ഞ ദിവസം വൈകീട്ട് കാലടി മൂര്‍ച്ചിറയിലുണ്ടായ അപകടത്തില്‍ മരിച്ചത്. കാലടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിയായിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സഹപാഠികളും അധ്യാപകരും നാട്ടുകാരും വീട്ടിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കെ ടി ജലീല്‍ എം എല്‍ എ, പൊന്നാനി താസില്‍ദാര്‍ ഷിബു പി പോള്‍, അഡീഷണല്‍ താസില്‍ദാര്‍ ഭരതന്‍, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ,വട്ടംകുളം വില്ലേജ് ഓഫീസര്‍ കെ കെ ഗോപാലകൃഷ്ണന്‍, സിദ്ദിഖ് മൗലവി അയിലക്കാട്, ഇബ്രാഹിം മൂതൂര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര, സി പി ബാവ ഹാജി, എസ് സുജിത്ത്, പി പി അബ്ദുല്‍ സലാം, റശീദ് കുഞ്ഞിപ്പ, പത്തില്‍ അഷറഫ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അപകത്തിന് കാരണമായ സ്‌കൂള്‍ വേനിന്റെ ഡ്രൈവര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.

Latest