ജയിലില്‍ മുന്‍ തൃണമൂല്‍ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted on: November 14, 2014 9:46 am | Last updated: November 14, 2014 at 11:41 pm

kunal-ghosh

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുനാല്‍ ഘോഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരദാ ചിട്ടിഫണ്ട് കേസില്‍ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തതാണ് അദ്ദേഹത്തെ. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ഘോഷിനെ പ്രവേശിപ്പിച്ചു.
ചിട്ടി തട്ടിപ്പു കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഘോഷിനെ എം പി സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം വഴിതെറ്റുന്നെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രാഷട്രീയ കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അവരെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഘോഷ് ഭീഷണി മുഴക്കിയിരുന്നു.

ALSO READ  മോദിയെ വിട്ട് ദീദിക്കൊപ്പം; മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍