തിരഞ്ഞെടുപ്പ് കാലയളവില്‍ വാട്ട്‌സ് ആപ്പ് നിരീക്ഷിക്കും: കമ്മീഷന്‍

Posted on: November 14, 2014 2:07 am | Last updated: November 13, 2014 at 11:08 pm

റാഞ്ചി: തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള മോശം പ്രചാരണങ്ങള്‍ നടത്തുന്നത് ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. ഇത്തരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും അറിയിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വഴിയുള്ള ഇത്തരം പ്രചാരണങ്ങള്‍ ബ്ലോക്ക് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇത്തരം പരാതികള്‍ നല്‍കിയിട്ടുണ്ട്.