ഗുല്‍ബര്‍ഗ കൂട്ടക്കൊല വിചാരണ: അന്ത്യശാസനവുമായി സുപ്രീം കോടതി

Posted on: November 14, 2014 2:05 am | Last updated: November 13, 2014 at 11:06 pm

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ഗുജറാത്ത് വംശഹത്യ കേസുകള്‍ അന്വേഷിക്കുന്നതിന് നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) നടപടികളെ നേരത്തെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു.
2008ലാണ് എസ് ഐ ടി രൂപവത്കരിച്ചത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് വിധി വരാനുള്ളത്. അവയിലൊന്ന് ഗുല്‍ബര്‍ഗയാണ്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നടത്തിയ ആക്രമണത്തില്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്‌രി അടക്കം 68 പേരെയാണ് കൊന്നത്.