ഐബോള്‍ ടാബ്, വില 4,299 രൂപ

Posted on: November 13, 2014 6:59 pm | Last updated: November 13, 2014 at 6:59 pm

മുംബൈ: എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന്റെ വിലയ്ക്ക് ഏഴിഞ്ച് ടാബ്‌ലെറ്റ് സ്വന്തമാക്കാം.4,299 രൂപയ്ക്ക് ഇന്ത്യന്‍ കമ്പനി ഐബോളിന്റെ സ്ലൈഡ് 6531 ക്യു 40 എന്ന മോഡലിന്റെ വില.

വൈ ഫൈ മാത്രമുള്ള ടാബ്‌ലെറ്റിന്റെ ഡിസ്‌പ്ലേയ്ക്ക് 480×800 പിക്‌സല്‍സാണ് റെസലൂഷന്‍ . 1.3 ഗിഗാഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ടാബിന് റാം കപ്പാസിറ്റി 512 എംബി. എട്ട് ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം.