ഛത്തീസ്ഗഢ് വന്ധ്യംകരണം: ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍

Posted on: November 13, 2014 2:44 pm | Last updated: November 14, 2014 at 12:24 am

chattisgarhബിലാസ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയ  നടത്തിയതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടര്‍ ആര്‍ കെ ഗുപ്ത. സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകളാകാം മരണത്തിനിടയാക്കിയത്. മരുന്നുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ഭരണാധികാരിക്കള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. തനിക്ക് മേല്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണ് ഇത്രയധികം ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യേണ്ടിവന്നത്. മാത്രമല്ല നാട്ടുകാരും തന്നെ നിര്‍ബന്ധിച്ചെന്നും ഗുപ്ത അറിയിച്ചു. തന്നെ അറസ്റ്റു ചെയ്തതല്ലെന്നും താന്‍ പൊലീസില്‍ കീഴടങ്ങിയതാണെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച അഞ്ച് മണിക്കൂറിനകം 83 സ്ത്രീകളെ ഗുപ്തയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ 13 പേര്‍ മരിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.