ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Posted on: November 13, 2014 10:36 am | Last updated: November 14, 2014 at 12:24 am

mullapperiyar

തൊടുപുഴ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 139.5 അടിയായാണ് ഉയര്‍ന്നത്. രണ്ടു ദിവസമായി തുടരുന്ന മഴ മൂലം അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
സെക്കന്റില്‍ 1326 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത് 456 ഘനയടി വെള്ളം മാത്രമാണ്. ഇതും ജലനിരപ്പ് ഉയരാന്‍ കാരണമാണ്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടി പിന്നിട്ടിട്ടും ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കാത്തതില്‍ കേരളത്തിന്റെ ആശങ്ക ഉപസമിതിയെ അറിയിക്കും.