പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ സംസ്ഥാന നേതൃത്വം നാളെ ജില്ലയില്‍

Posted on: November 13, 2014 10:16 am | Last updated: November 13, 2014 at 10:16 am

sys logoമലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികാഘോഷ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ സംസ്ഥാന നേതാക്കള്‍ നടത്തുന്ന പര്യടനം നാളെ ജില്ലയിലെത്തും.
ജില്ലയില്‍ പത്ത് കേന്ദ്രങ്ങളിലാണ് നേതാക്കളെ സ്വീകരിക്കാന്‍ വേദിയൊരുക്കിയിരിക്കുന്നത്. ജില്ലയില്‍ 3795 സമ്മേളന സന്നദ്ധ വിഭാഗമായ ‘സ്വഫ്‌വ’യുടെയും വിവിധ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമ്മേളന പ്രചാരണ സമ്പൂര്‍ത്തീകരണത്തിനായി കര്‍മരംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമുന്നത നേതാക്കളെത്തുന്നത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആവേശവും പകരും. സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് ഭാരവാഹികളടക്കം മുഴുവന്‍ പ്രവര്‍ത്തകരും ഓരോ കേന്ദ്രങ്ങളിലും നേതാക്കളെ വരവേല്‍ക്കാനെത്തും. സമ്മേളന നിധിയിലേക്ക് ഒന്നാം ഘട്ടമായി സോണ്‍ സാമ്പത്തിക സമിതി നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ട് സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്ക് കൈമാറും.
നാളെ വൈകുന്നേരം നാലിന് നിലമ്പൂര്‍ മജ്മഅ്, പെരിന്തല്‍മണ്ണ സാന്ത്വനം ഓഫീസ്, മലപ്പുറം വാദീസലാം, മൂന്നിയൂര്‍ നിബ്രാസ്, തിരൂര്‍ പൂക്കയില്‍, എടപ്പാള്‍ ഐ ജി സി എന്നീ കേന്ദ്രങ്ങളിലും വൈകുന്നേരം ആറിന് അരീക്കോട് മജ്മഅ്, കൊണ്ടോട്ടി അമാന ടവര്‍, ചങ്കുവെട്ടി വാദീനൂര്‍, വെട്ടിച്ചിറ മജ്മഅ് എന്നിവിടങ്ങളിലുമാണ് നേതാക്കളെത്തുക. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുലത്വീഫ് സഅദി പഴശ്ശി, സയ്യിദ് ത്വാഹ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി എം മുസ്തഫ മാസ്റ്റര്‍, എന്‍ എം സ്വാദിഖ് സഖാഫി എന്നിവരാണ് പര്യടന സംഘത്തിലുള്ളത്. നിലമ്പൂരില്‍ വണ്ടൂര്‍, എടക്കര, നിലമ്പൂര്‍ സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പെരിന്തല്‍മണ്ണയില്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ മലപ്പുറത്ത് മഞ്ചേരി, മലപ്പുറം അരീക്കോട് സ്വീകരണ കേന്ദ്രത്തില്‍ എടവണ്ണപ്പാറ, അരീക്കോട് കൊണ്ടോട്ടിയില്‍ പുളിക്കല്‍, കൊണ്ടോട്ടി മൂന്നിയൂരില്‍ തിരൂരങ്ങാടി, തേഞ്ഞിപ്പലം ചങ്കുവെട്ടിയില്‍ കോട്ടക്കല്‍, വേങ്ങര തിരൂരില്‍ താനൂര്‍, തിരൂര്‍ വെട്ടിച്ചിറയില്‍ കുറ്റിപ്പുറം, എടപ്പാളില്‍ പൊന്നാനി, എടപ്പാള്‍ സോണുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് സ്വാലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപ്പറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി, സി കെ യു മൗലവി മോങ്ങം വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.