Connect with us

Malappuram

കുന്നുംപുറം ഇറക്കത്തില്‍ അപകടം പതിവാകുന്നു

Published

|

Last Updated

വേങ്ങര: കുന്നുംപുറം തോട്ടശ്ശേരിയറ ഇറക്കത്തില്‍ വാഹനാപകടം പതിവാകുന്നു. ഇന്നലെ നടന്ന അപകടത്തില്‍ സുന്നിപ്രവര്‍ത്തകന്‍ എ ആര്‍ നഗര്‍ ആസാദ്‌നഗറിലെ ആവയില്‍ മമ്മുതുക്കയുടെ ജീവനാണ് നഷ്ടമയത്. അര കിലോമീറ്ററോളം ഭാഗം ഈ റോഡില്‍ വളവുകളും ഇറക്കവുമായതാണ് അപകട കാരണം. നേരത്തെ ചെറുതും വലുതുമായ അപകടങ്ങളില്‍ ഇവിടെ മൂന്ന് ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. കൊളപ്പുറം മുതല്‍ കൊണ്ടോട്ടി വരെ ഈ പാത നവീകരിച്ചത് അടുത്ത കാലത്താണ്. ഇതിനു ശേഷവും ഇവിടെ അപകടങ്ങള്‍ പതിവായിട്ടുണ്ട്. ലോറി, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ നിയന്ത്രണം വിട്ടാണ് ഇവിടെ മിക്ക അപകടങ്ങളും ഉണ്ടാകുന്നത്.
ചെങ്ങാനിയില്‍ താമസിക്കുന്ന മകന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇന്നലെ മമ്മുതു സഞ്ചരിച്ച ഓട്ടോയില്‍ നിയന്ത്രണം വിട്ട ബസിടിച്ചത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുന്നി പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ മമ്മുതു എസ് വൈ എസ് കൊളപ്പുറം നോര്‍ത്ത് യൂണിറ്റിന്റെ മുന്‍ വൈസ് പ്രസിഡന്റും പെരിംചിന ജുമുഅ മസ്ജിദ് മുന്‍ റസീവറുമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സര്‍ക്കിള്‍ എസ് വൈ എസ് പാഠശാലയില്‍ പങ്കെടുത്തിരുന്നു ഇദ്ദേഹം. മയ്യിത്ത് ഇന്ന് കൊളപ്പുറം പെരിംചിന ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.