ആധാരം എഴുത്തുകാരുടെ കലക്‌ട്രേറ്റ് മാര്‍ച്ച്

Posted on: November 13, 2014 10:02 am | Last updated: November 13, 2014 at 10:02 am

മലപ്പുറം: സബ് രജിസ്ട്രാറുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഓര്‍ഡിനന്‍സ് വഴി വര്‍ധിപ്പിച്ച മുദ്രവില പിന്‍വലിക്കുക, അശാസ്ത്രീയത നിറഞ്ഞ താരിഫ് വില ഉയര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിച്ച് ആധാരം എഴുത്തുകാര്‍ക്കായി സംവരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിന്റെ ചുമതല സ്വതന്ത്രമാക്കുക, പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഹംസ ഹാജി അധ്യക്ഷത വഹിച്ചു. കെ ജനചന്ദ്രന്‍, പി മധു, അഡ്വ.കെ മോഹന്‍ദാസ്, മുജീബ് കാടേരി, മങ്ങാട്ടുതൊടിക സുരേഷ് പ്രസംഗിച്ചു.