കുഫോസില്‍ വിവിധ തസ്‌കിതകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: November 13, 2014 1:01 am | Last updated: November 13, 2014 at 1:01 am

കോഴിക്കോട്: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) പരീക്ഷ കണ്‍ട്രോളര്‍, യൂനിവേഴ്‌സിറ്റി ലൈബ്രേറിയന്‍, യൂനിവേഴ്‌സിറ്റി എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത, പരിചയം, വയസ്സ് തുടങ്ങിയ വിശദവിവരങ്ങള്‍ക്കും അപേക്ഷാമാതൃകക്കും സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(www.kufos.ac.in.) ശമ്പള സ്‌കെയില്‍ കേരള സര്‍ക്കാര്‍ നിശ്ചയിക്കുന്നതനുസരിച്ചായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2014 ഡിസംബര്‍ 12 വൈകുന്നേരം അഞ്ച്മണി വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ മൂന്ന് സെറ്റ് അപേക്ഷകളും ബയോഡാറ്റയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫീസ് അടച്ചതിന്റെ തെളിവും സഹിതം രജിസ്ട്രാര്‍, കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല, പനങ്ങാട് (പി ഒ), കൊച്ചി- 682 506 എന്ന വിലാസത്തില്‍ അയക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപ, എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 1500 രൂപ. ഫിനാന്‍സ് ഓഫീസര്‍, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് എന്ന വിലാസത്തില എസ് ബി ടി വൈറ്റില ബ്രാഞ്ചില്‍ മാറാവുന്ന വിധത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഫീസ് അടയ്ക്കാവുന്നതാണ്.