കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

Posted on: November 13, 2014 12:41 am | Last updated: November 12, 2014 at 11:42 pm

തിരൂരങ്ങാടി: കോഴിക്കോട് എലത്തൂരില്‍ നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ ഇരുപത്കാരിയെ മലപ്പുറം ജില്ലയിലെ എ ആര്‍ നഗറില്‍ നിന്ന് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ, ഇന്നലെ ഉച്ചയോടെ എ ആര്‍ നഗറില്‍ യുവാവിനോടൊപ്പം കണ്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയെയും യുവാവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വടകര സ്വദേശിയാണ് യുവാവ്. മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്. അതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്.