Connect with us

Palakkad

ഐ ടി ഐ കളുടെ ഷിഫ്റ്റ് സമ്പ്രദായം ക്രമീകരിക്കും

Published

|

Last Updated

പാലക്കാട്: ഗവ. ഐ ടി ഐ കളുടെ ഷിഫ്റ്റ് സമ്പ്രദായം പുനഃക്രമീകരിക്കുമെന്ന് തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
മലമ്പുഴ വനിതാ ഐ ടി ഐ ഹോസ്റ്റല്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തൊഴില്‍ നൈപുണ്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നത്.
ഐ ടി ഐകളുടെ അധ്യയനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഷിഫ്റ്റ് സമ്പ്രദായം പുന:ക്രമീകരിക്കുന്നതിലൂടെ സാധിക്കും. സാധാരണ ജനങ്ങളുടെ മക്കള്‍ക്ക് ഉന്നത സാങ്കേതിക വിദ്യ കരസ്ഥമാക്കാനുതകുന്ന വിദ്യാഭ്യാസ മേഖലയാണ് ഐ ടി ഐകളെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഐ ടി ഐ ഹോസ്റ്റലിന്റെയും ക്ലാസ് റൂം കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തു. വനിതാ ഐ ടി ഐകള്‍ സ്ത്രീ ശാക്തീകരണത്തിന് മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ കയ്യടക്കിയിരുന്ന വിവിധ തൊഴില്‍ മേഖലകളില്‍ മുന്നേറാന്‍ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഡി.ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് ബി ശ്രീകുമാര്‍, ഐ എം സി മെമ്പര്‍ ഏ സജീവ് കുമാര്‍ എസ് ജയകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് എ കൃഷ്ണകുമാര്‍, ഐ ടി ഐ മലമ്പുഴ പ്രിന്‍സിപ്പാള്‍ റെജിപോള്‍, കെ വി ശിവരാമന്‍, റെജി നെല്‍സണ്‍, ശോഭന ഭാസ്‌ക്കരന്‍, അപ്പുക്കുട്ടന്‍ കളത്തില്‍, യു ഹംസ, അലക്‌സ് എന്നിവര്‍ ആശംസപ്രസംഗം നടത്തി.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമലത മോഹന്‍ദാസ് സ്വാഗതവും പ്രിന്‍സിപ്പാള്‍ എം എസ് അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.