വായനശാലാ കെട്ടിടം നാശത്തിന്റെ വക്കില്‍

Posted on: November 12, 2014 9:43 am | Last updated: November 12, 2014 at 9:43 am

കൊടുവള്ളി: കിഴക്കോത്ത് പുത്തലത്ത് പറമ്പ് വായനശാല കെട്ടിടം നാശത്തിന്റെ വക്കില്‍. തിരിഞ്ഞു നോക്കാനാളില്ലാതായതോടെ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഏകവായനശാല കെട്ടിടം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതായും ആക്ഷേപ മുയരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വായനശാലക്ക് 2007ലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
രണ്ടാം നിലയടെ പ്രവര്‍ത്തിക്ക് പഞ്ചായത്ത് ഫണ്ടനുവദിക്കാന്‍ കഴിയില്ലെന്നറിയിച്ചതോടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാ കേന്ദ്രവും വായനശാല കെട്ടിടത്തിലാണ് പ്രവൃത്തിക്കുന്നത്. സമീപത്തെ പന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായ വായനശാലയാണിത്.
പ്രവര്‍ത്തിക്കാതായതോടെ നൂറ് കണക്കിന് പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും പത്രങ്ങളും നശിക്കുകയാണ്.