ജില്ലാ മുതഅല്ലിം സമ്മേളനത്തിന് പ്രഖ്യാപനമായി

Posted on: November 12, 2014 1:09 am | Last updated: November 12, 2014 at 1:09 am

കാസര്‍കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ മുതഅല്ലിം സമ്മേളനം ഈ വരുന്ന ഈമാസം 29 ന് കാഞ്ഞങ്ങാട്ട് നടക്കും. സമ്മേളനത്തിന്റെ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. മുനീര്‍ ബാഖവി തുരുത്തി, അശ്രഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. ജമാലുദ്ദീന്‍ സഖാഫി സ്വാഗതവും ജഅ്ഫര്‍ സി എന്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തില്‍ സ്വിറാത്തുല്‍ മുസ്തഖീം, ആദര്‍ശം, സംഘാടനം തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. ജില്ലയിലെ ദഅ്‌വ, ശരീഅത്ത്, പള്ളിദര്‍സുകളില്‍ പഠിക്കുന്ന മുതഅല്ലിമുകളാണ് സമ്മേളനത്തില്‍ സംബന്ധിക്കുക.