വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

Posted on: November 12, 2014 12:41 am | Last updated: November 12, 2014 at 12:41 am

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. കമ്മീഷന്‍ ചുമതലയേറ്റെടുത്ത ശേഷം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2000ത്തോളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും പരിശോധിച്ച് പെട്ടെന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞു ഉടനടി പരിഹരിക്കാന്‍ കഴിയാത്തും തെളിവുകള്‍ ശേഖരിക്കേണ്ടതുമായ 500 ഓളം പരാതികളില്‍ കേസെടുത്തിട്ടുണ്ട്.